ബെംഗളൂരു: കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പോലീസ് കണ്ടെത്തിയതായി റിപ്പോർട്ട്.എലത്തൂർ പോലീസ് ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്.സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് നാടുവിട്ടതെന്ന് വിഷ്ണു പോലീസിന് മൊഴി നൽകി.വിഷ്ണുവിൻ്റെ ചില സുഹൃത്തുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ബെംഗളൂരുവിലെത്തിയത്.
പൂനെ ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ വിഷ്ണുവിനെ കഴിഞ്ഞ മാസം 17നായിരുന്നു കാണാതായത്.കോഴിക്കോട് എരഞ്ഞിക്കൽ ചേരികരാമവള്ളി കണ്ടംകുളങ്ങര സുരേഷിൻ്റെ മകൻ വിഷ്ണുവിനെയാണ് കാണാതായതായി ബന്ധുക്കൾ പൊലീസിന് പരാതി നൽകിയത്.സൈനികരുടെ നേതൃത്വത്തിൽ വിഷ്ണുവിനു വേണ്ടിയുള്ള തിരച്ചിലും ഊർജിതമാക്കി.എലത്തൂർ എസ്ഐയുടെ നേതൃത്വത്തിൽ നാലംഗ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിഷ്ണുവിനെ ഇപ്പോൾ കണ്ടെത്തിയത്.