ദുര്‍ഗന്ധം വമിച്ചു; കാണാതായ യുവാവും വിദ്യാര്‍ത്ഥിനിയും തൂങ്ങിമരിച്ച നിലയില്‍

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു

author-image
Rajesh T L
New Update
death
Listen to this article
0.75x1x1.5x
00:00/ 00:00

താമരശേരി: അഴുകിയ നിലയില്‍ കാണാതായ വിദ്യാര്‍ഥിനിയുടെയും യുവാവിന്റെയും മൃതദേഹം. താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിപ്പാറ കരിഞ്ചോലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 

മകളെ കാണാതായതിനെത്തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പിതാവ് പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. 

suicide police death