ആലപ്പുഴയിൽ കാണാതായ ആളെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ മണ്ണഞ്ചേരിയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ ഗൃഹനാഥനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമായിട്ടില്ല. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ് മരിച്ച റഫീഖ്. സംഭവത്തിൽ പൊലീസ് കേസെടുത്തു

author-image
Devina
New Update
death

മണ്ണഞ്ചേരി: കാണാതായ ആളെ വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡ് തറക്കോണം ഭാഗത്ത് വാടകക്ക് താമസിച്ചിരുന്ന മണപ്പള്ളി ലക്ഷം വീട്ടിൽ റഫീഖ് (42) നെയാണ് ഇന്ന് പുലർച്ചെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 റഫീഖിനെ വ്യാഴാഴ്ച മുതൽ കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും തിരച്ചിൽ നടത്തിവരുകയിരുന്നു.

 കോട്ടയം സ്വദേശിയായ റഫീഖ് കാലങ്ങളായി മണ്ണഞ്ചേരിയിൽ വാടകക്ക് താമസിച്ച് വരുകയായിരുന്നു.

 ഭാര്യ: ജാസ്മി. മക്കൾ: സുൾഫിക്കർ, ആമിന. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.