കാണാതായ വിദ്യാർത്ഥിനി ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ

മുണ്ടംവേലി എം.ഇ.എസ്.കോളേജിൽ ബികോം ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ആരതി. ഫോറൻസിക് വിഭാഗവും മട്ടാഞ്ചേരി അസി.പൊലീസ് കമ്മിഷ്ണറും സ്ഥലത്തെത്തി.

author-image
Shyam Kopparambil
New Update
gg
Listen to this article
0.75x1x1.5x
00:00/ 00:00


കൊച്ചി : കാണാതായ വിദ്യാർത്ഥിനിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പാലം ജി.എച്ച്.എസ്.സ്കൂളിന് സമീപം ശ്രീനി കുമാറിന്റെ മകൾ എസ്.ആരതി(18)യെയാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മട്ടാഞ്ചേരി ടി.ഡി അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ശനിയാഴ്ച വൈകിട്ട് മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. മുണ്ടംവേലി എം.ഇ.എസ്.കോളേജിൽ ബികോം ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ആരതി. ഫോറൻസിക് വിഭാഗവും മട്ടാഞ്ചേരി അസി.പൊലീസ് കമ്മിഷ്ണറും സ്ഥലത്തെത്തി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: രാജേശ്വരി. സഹോദരി ആതിര. 

death