/kalakaumudi/media/media_files/2026/01/30/midhun-orma-2026-01-30-12-11-19.jpg)
കൊല്ലം: സ്‌കൂൾ കെട്ടിടത്തിന് സമീപത്തൂടെ വലിച്ച വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ കുടുംബത്തിന് വീടായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ് ആണ് വീട് നിർമിച്ചുനൽകിയത്. ആറ് മാസം കൊണ്ട് 20 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചത്. വീടിന്റെ താക്കോൽദാനം നാളെ നടക്കും.
1000 സ്‌ക്വയർ ഫീറ്റിലാണ് വീട് നിർമിച്ചിരിക്കുന്നത്. തന്റെ കുടിലിന്റെ ചുമരിൽ സ്വപ്നവീടിന്റെ ഒരു ചിത്രം മിഥുൻ വരച്ചിരുന്നു. ആ വീടാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. കുട്ടികളിൽ നിന്ന് ഒരു രൂപ പോലും പിരിവ് വാങ്ങാതെയാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്.
നാടിനെ കണ്ണീരണിയിച്ച സംഭവത്തിന് ശേഷം മിഥുന്റെ വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആൻഡ്? ഗൈഡ്സിനെ വീട് നിർമാണ ചുമതല ഏൽപിച്ചത്. നിർമാണം ആറുമാസം കൊണ്ട് 20 ലക്ഷം രൂപ ചിലവഴിച്ച്?
'മിഥുന്റെ വീട്, എന്റെറയും' എന്ന പദ്ധതിയിലൂടെ പൂർത്തീകരിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിന് കൊല്ലം പടിഞ്ഞാറെ കല്ലട വിളന്തറയിലുള്ള മിഥുന്റെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനവും ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ താക്കോൽ കൈമാറ്റവും നിർവഹിക്കും.
കഴിഞ്ഞ ജൂലൈയിലായിരുന്നു ദാരുണ സംഭവം. ക്ലാസിൽ ചെരുപ്പ് എറിഞ്ഞുകളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിന് മുകളിൽ വീണു. ചെരുപ്പ് എടുക്കാൻ ബെഞ്ചും ഡെസ്‌കും ചേർത്തിട്ട് കയറുന്നതിനിടെ തെന്നി വീഴാനായുകയും വൈദ്യുതി ലൈനിൽ പിടിക്കുകയുമായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
