മിഥുന്‍ മുല്ലശ്ശേരിയെ പുറത്താക്കി ഡിവൈഎഫ്‌ഐ

മധു മുല്ലശ്ശേരിക്ക്ഒപ്പം മിഥുനും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മിഥുന്‍ മുല്ലശ്ശേരിയെ ഡിവൈഎഫ്‌ഐ പുറത്താക്കിയത്.

author-image
Prana
New Update
dyfi

സിപിഐഎം വിട്ട് ബിജെപിയിലേക്ക് പോയ മധു മുല്ലശ്ശേരിയുടെ മകന്‍ മിഥുന്‍ മുല്ലശ്ശേരിയെ പുറത്താക്കി ഡിവൈഎഫ്‌ഐ. മധുവിന് ഒപ്പം മിഥുനും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മിഥുന്‍ മുല്ലശ്ശേരിയെ ഡിവൈഎഫ്‌ഐ പുറത്താക്കിയത്. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആകൃഷ്ടനായെന്നും, ഇനി മോദിയുടെ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും മധു മുല്ലശ്ശേരി പ്രതികരിച്ചു. താന്‍ വ്യക്തമായി ആലോചിച്ച ശേഷം എടുത്ത തീരുമാനമാണ് ബിജെപിയിലേക്കുള്ള മാറ്റമെന്നും ബിജെപിക്ക് വലിയ വേരോട്ടമുള്ള കാലമായി മാറിയിരിക്കുകയാണെന്നുമാണ് മധു മുല്ലശ്ശേരിയുടെ പ്രതികരണം.
'കേരളത്തിലും ഇന്ത്യയിലും ബിജെപിക്ക് വലിയ വേരോട്ടം ഉണ്ടായി. ആഞ്ഞു പിടിച്ചാല്‍ ചിറയിന്‍കീഴ് ബിജെപി ഭരിക്കും. മോദിജിയുടെ പ്രവര്‍ത്തനങ്ങളും ഇന്ത്യയ്ക്ക് ഉണ്ടായ വളര്‍ച്ചയും വളരെ വലുതാണ്. എനിക്കൊപ്പം നിരവധി പാര്‍ട്ടി അംഗങ്ങള്‍ കൂടെ വന്നിട്ടുണ്ട്.' മധു മുല്ലശ്ശേരി പറഞ്ഞു.
പഴയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനമല്ല ഇപ്പോള്‍ നടക്കുന്നതെന്നും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരുപാട് പിന്നോട്ട് പോയെന്നും മധു മുല്ലശ്ശേരി അഭിപ്രായപ്പെട്ടു. നേതാക്കളെ പൂട്ടിയിട്ട് കാര്യങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ വരെ സിപിഎം എത്തിയെന്നും, എങ്ങനെയാണോ സിപിഎമ്മിന് വേണ്ടി താന്‍ പ്രവര്‍ത്തിച്ചത് അതിനേക്കാള്‍ ഉപരി മോദിജിയുടെ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

dyfi BJP Thiruvananthapuram