/kalakaumudi/media/media_files/2025/07/19/midhun-lst-2025-07-19-17-05-27.jpg)
കൊല്ലം : കുഞ്ഞ് മിഥുന് മടക്കം.നെഞ്ചുപോട്ടിയൊരമ്മ അന്ത്യ ചുംബനം നല്‍കി അവനെ യാത്രയാക്കി.വീട്ടുവളപ്പിലാണ് മിഥുന്റെ സംസ്‌കാരം നടന്നത്.അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തത് അനുജനാണ്.ഇന്നലെ വരെയും എന്തിനും ഒപ്പമുണ്ടായിരുന്ന ചേട്ടനാണ് ചേതനയറ്റ് കിടക്കുന്നതെന്ന് ആ കുഞ്ഞു മനസ്സിനെ പൊള്ളിക്കുന്നുണ്ടാവാം.എല്ലാവരുടെയും സ്‌നേഹത്തണലേറ്റ് കഴിയേണ്ട കുഞ്ഞ് മിഥുനെ ഒരു നാടൊന്നാകെയെത്തിയാണ് യാത്രയാക്കിയത്.അനക്കമില്ലാതെ കിടക്കുന്ന തന്റെ കുഞ്ഞിന് അന്ത്യ ചുംബംനം നല്‍കുന്ന ആ അമ്മയുടെ കാഴ്ച കണ്ണീരോടെയല്ലാതെ കാണാനാവില്ല.
സ്‌കൂളിലെ പൊതു ദര്‍ശനത്തിനുശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.അധ്യാപകരും വിദ്യാര്‍ഥികളും,സഹപാഠികളും ഉള്‍പ്പടെ വിരവധിപേരാണ് അവസാനമായി അവനെ ഒരു നോക്ക് കാണാനായി അവിടെ എത്തിയത്.ആര്‍ക്കും കണ്ടു നില്‍ക്കാനാവുന്ന കാഴ്ചയായിരുന്നില്ല.ഒരുപാട് സ്വനങ്ങളുണ്ടായിരുന്ന കുഞ്ഞു മിഥുന്‍ മടങ്ങി.