രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു;തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

രാഹുലിന് പൊലീസിൽ നിന്നും വിവരങ്ങൾ ചോർന്നു ലഭിക്കുന്നതായും എസ്ഐടിക്ക് സംശയമുണ്ട്.മൊഴി നൽകാൻ തയ്യാറാണെന്ന് പരാതിക്കാരിയായ യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്.

author-image
Devina
New Update
rahul mamkoottathil

തിരുവനന്തപുരം : ബലാത്സംഗക്കേസിൽ പ്രതിയായ  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ  രാഹുലിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ് .

രാഹുലിന്റെ  ഒളിസങ്കേതം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .

 ഒളിവു വാസത്തിനിടെ പല തവണ മൊബൈൽ ഫോണും കാറും രാഹുൽ മാങ്കൂട്ടത്തിൽ മാറി ഉപയോഗിക്കുന്നുണ്ട്.

 എം എൽ എയുടെ രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

രാഹുലിന്റെ പി എ, ഡ്രൈവർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

 പാലക്കാടു നിന്നും മുങ്ങിയപ്പോൾ ഇരുവരും രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

പൊള്ളാച്ചി, കോയമ്പത്തൂർ വഴി കർണാടക അതിർത്തിയായ ബാഗല്ലൂരിൽ എത്തിയ രാഹുൽ, റിസോർട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു.

പൊലീസ് എത്തുന്നതിനു തൊട്ടുമുമ്പാണ് രാഹുൽ മാങ്കൂട്ടത്തിൽ അവിടെ നിന്നും രക്ഷപ്പെട്ടത്.

 രാഹുലിന് പൊലീസിൽ നിന്നും വിവരങ്ങൾ ചോർന്നു ലഭിക്കുന്നതായും എസ്ഐടിക്ക് സംശയമുണ്ട്.

അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചേക്കും.

 രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു.

 രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതിൽ ഡിജിപി ഇന്ന് തീരുമാനമെടുത്തേക്കും.

 വനിതാ ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുമെന്നാണ് സൂചന.

 മൊഴി നൽകാൻ തയ്യാറാണെന്ന് പരാതിക്കാരിയായ യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്.