തൃശ്ശൂരില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തീപിടിത്തം

മുറിയിലുണ്ടായിരുന്ന കട്ടില്‍, കിടക്ക, എസി, മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവ കത്തിനശിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവ സമയത്ത് മുറിയില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

author-image
Sruthi
New Update
fire

Mobile Phone Blast in Thrissur

പാവറട്ടി പൂവത്തൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തീപിടിത്തം. ആളപായമില്ല. പാവറട്ടി സ്വദേശിയായ മരയ്ക്കാത്ത് അജീഷിന്റെ ഭാര്യയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്.

ഇതേത്തുടര്‍ന്നുണ്ടായ തീ പിടിത്തത്തില്‍ മുറിയിലുണ്ടായിരുന്ന കട്ടില്‍, കിടക്ക, എസി, മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവ കത്തിനശിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവ സമയത്ത് മുറിയില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

 

mobile fire