/kalakaumudi/media/media_files/2024/10/16/UwlmdXJFZmzWqJry029O.jpg)
വയനാട്ടില്‍ സുരേന്ദ്രനേക്കാളും നല്ല സ്ഥാനാര്‍ഥി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍. കാരണം അദ്ദേഹം ഇവിടെ വന്ന് ജനങ്ങള്‍ക്ക് കുറേ വാഗ്ദാനം കൊടുത്താണ് പോയതെന്നും വയനാട്ടില്‍ അദ്ദേഹം വരുന്നതാണ് നല്ലതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച രാജ് മോഹന്‍ ഉണ്ണിത്താന്‍, കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ ദുര്‍ബലരാണെന്ന് അഭിപ്രായപ്പെട്ടു. ദേശീയ സാഹചര്യവും സംസ്ഥാന സാഹചര്യങ്ങളും രണ്ട് മുന്നണികള്‍ക്കും എതിരാണ്. അതിനാല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഇത്തവണ വോട്ട് വര്‍ധിക്കും.
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ദേശീയ പ്രാധാന്യമുള്ള രണ്ട് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ഈ രണ്ട് സ്ഥലങ്ങളിലേയും താര പ്രചാരകയാണ് പ്രിയങ്ക ഗാന്ധി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്ന പോലെ അവര്‍ ഇവിടെ വന്ന് കൂടുതല്‍ സമയം ഇവിടെ ചിലവഴിക്കും. എന്നാല്‍ ഒരു സാധാരണ സ്ഥാനാര്‍ഥി നില്‍ക്കുന്ന പോലെ അവര്‍ ഇവിടെ നില്‍ക്കേണ്ട കാര്യമില്ലെന്നും പ്രിയങ്ക ഗാന്ധി വയനാട്ടില്‍ എന്നുവരുമെന്നുള്ള ചോദ്യത്തിന് മറുപടിയായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.