/kalakaumudi/media/media_files/axiSEhIwwt11ZJo4o4rz.jpg)
MA Baby
ന്യൂഡൽഹി: ബിജെപി സർക്കാരിനെയും മോദിയെയും രൂക്ഷമായി വിമർശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വർഗീയ വിഭജനം ലക്ഷ്യം വെച്ചാണ് ഏക സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി ശ്രമിക്കുന്നത്. മോദിക്കും ബിജെപിക്കും മൂന്നാം ഊഴം നൽകരുതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിൻ്റെ ആശയം ആർഎസ്എസ് തകർത്തു. മോദിയുടെ രാഷ്ടീയ ബന്ധുവായ നെതന്യാഹുവും ഇതേ നിലപാട് നടക്കാപ്പാൻ ശ്രമിക്കുകയാണ്. മോദിയും നെതന്യാഹുവും ഹിറ്റ്ലറുടെ പാതയിലാണെന്ന് എം എ ബേബി പറഞ്ഞു. മോദിയുടെ ഗ്യാരൻ്റി വെറും പച്ചക്കള്ളമാണ്. കള്ളത്തരത്തിൻ്റെ ചക്രവർത്തിയാണ് നരേന്ദ്ര മോദി. പത്ത് വർഷത്തിനിടെ രാജ്യത്ത് കർകഷകരുടെ ആത്മഹത്യ വർധിച്ചു. കപട വാഗ്ദാനങ്ങളിലൂടെ കർഷകരെ മോദി വഞ്ചിച്ചു. തൊഴിലില്ലായ്മ വർധിച്ചു. തിരഞ്ഞെടുപ്പായപ്പോൾ ഇപ്പോൾ വീണ്ടും കപട വാഗ്ദാനങ്ങളുമായി എത്തിയിരിക്കുകയാണ് മോദി. സ്ത്രീ സംവരണ ബിൽ പ്രഖ്യാപിച്ചു. പക്ഷേ നടപ്പാക്കിയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സിപിഐഎം നടത്തിയ പോരാട്ടം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ തയ്യാറായില്ല. ഇഡി എന്നാൽ പിടിച്ചുപറി ഡയറക്ട്രേറ്റ് എന്നായി മാറി. ചില സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി ഇടതുപക്ഷം സഹകരിക്കുന്നുണ്ട്. അത് ചില മഹത്തായ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണ്. പക്ഷേ ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ വരെ ഇടതുപക്ഷത്തിന് കോൺഗ്രസിനെ വിമർശിക്കേണ്ടി വരുന്നു.