മോഹം -  ലത രാജീവ്‌

മന്ദാരം പൂക്കുന്നൊരു  ആവഴിയോരം തന്നിൽ  നാണത്താൽ കളം വരച്ചാമനോഹരി നിന്നു. അഞ്ജനമെഴുതിയ  ആമലർ മിഴിയിലെ  പൊൻതിരയിളക്കം ഞാൻ  കണ്ടങ്ങു തരിച്ചുപോയ്‌. സുന്ദരിയവളുടെ ചികുരഭാരത്തിലെ  കാറൊളി വണ്ടായങ്ങു  പരിലസിച്ചുവെങ്കിൽ.!

author-image
Ashraf Kalathode
New Update
Latha

മോഹം 


വൃത്തം. കേക
അന്നൊരാ സായാഹ്നത്തിൽ
പൂമരച്ചോട്ടിൽ നിൽക്കെ,
പുഞ്ചിരിതൂകി മെല്ലെ
സുന്ദരിയവൾ വന്നു.

മന്ദാരം പൂക്കുന്നൊരു 
ആവഴിയോരം തന്നിൽ 
നാണത്താൽ കളം
വരച്ചാമനോഹരി നിന്നു.

അഞ്ജനമെഴുതിയ 
ആമലർ മിഴിയിലെ 
പൊൻതിരയിളക്കം ഞാൻ 
കണ്ടങ്ങു തരിച്ചുപോയ്‌.

സുന്ദരിയവളുടെ
ചികുരഭാരത്തിലെ 
കാറൊളി വണ്ടായങ്ങു 
പരിലസിച്ചുവെങ്കിൽ.!

ദാവണി ചുറ്റിയ നിൻ
പൂമേനി  കണ്ടിട്ടുള്ളിൽ 
മോഹങ്ങൾ വലകെട്ടി
ആടുന്നു നിന്റെ ചുറ്റും.

നെൻമേനിവാകപ്പൂക്കൾ 
കെട്ടിയ പന്തലിൽ നാം ഒന്നാകാൻകൊതിച്ചങ്ങു 
നിന്നതും ഓർത്തുപോയി 

താമര നൂലിൽ കോർത്ത പൊൻതാലി ചാർത്തി നിന്നെ
ചേലെഴും വധുവായി
ചേർക്കുവാൻ കോതിച്ചുപോയ്.

 ലത രാജീവ്‌

poem