എം​ടി​യു​ടെ സ്നേ​ഹം വേ​ണ്ടു​വോ​ളം അ​നു​ഭ​വി​ക്കാ​ൻ ഭാഗ്യമുണ്ടായി; മോഹൻലാൽ

അദ്ദേഹത്തിന്റെ തൂലികയിൽ സൃഷ്ടിച്ചെടുത്ത ഒരുപാട് കഥാപാത്രങ്ങൾ അഭിനയിക്കാൻ കഴി‍ഞ്ഞു.

author-image
Subi
New Update
lal

കോ​ഴി​ക്കോ​ട്: അന്തരിച്ച, മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി അന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ച് നടൻ മോഹൻലാൽ. കോ​ഴി​ക്കോ​ട്ടെ എംടി​യു​ടെ 'സി​ത്താ​രയിൽ' പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് മോഹ​ൻ​ലാ​ൽ എ​ത്തി​യ​ത്. തനിക്ക് എം​ടി​യു​ടെ സ്നേ​ഹം വേ​ണ്ടു​വോ​ളം അ​നു​ഭ​വി​ക്കാ​ൻ ഉള്ള ഭാ​ഗ്യ​മു​ണ്ടാ​യെ​ന്ന് മോ​ഹ​ൻ​ലാ​ൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

"ഒരുപാട് വർഷത്തെ ബന്ധം, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്നിരിക്കുന്ന ആളുമാണ്. അമൃതം ​ഗമയ എന്ന ചിത്രത്തിൽ.ഒന്ന് രണ്ട് ദിവസം അദ്ദേഹത്തിന്റെ സംവിധാനത്തിൽ അഭിനയിക്കാനും എനിക്ക് കഴിഞ്ഞു. വളരെയധികം സ്നേഹം അങ്ങോട്ടുമിങ്ങോട്ടും ഉള്ള ആളുകളായിരുന്നു. അവസാനമായി ഞാൻ ചെയ്തിരിക്കുന്നത് ഓളവും തീരവും എന്ന ചിത്രമാണ്. സെറ്റിൽ അദ്ദേഹത്തിനൊപ്പം ഒരുപാട് സംസാരിക്കുകയും ചെയ്തു.

 

എന്റെ നാടകങ്ങൾ കാണാൻ അദ്ദേഹം ബോംബയിൽ വന്നിട്ടുണ്ട്, സംസ്കൃത നാടകങ്ങൾ കാണാനായിട്ട്. കോഴിക്കോട് എത്തുമ്പോഴും കാണുമായിരുന്നു. അദ്ദേഹത്തിന്റെ തൂലികയിൽ സൃഷ്ടിച്ചെടുത്ത ഒരുപാട് കഥാപാത്രങ്ങൾ അഭിനയിക്കാൻ കഴി‍ഞ്ഞു. അദ്ദേഹം ആശുപത്രിയിൽ ആയിരിക്കുമ്പോൾ ഞാൻ വിളിച്ച് അന്വേഷിക്കുകയൊക്കെ ചെയ്തിരുന്നു". - മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

 

m t vasudevan nair mohanlal