/kalakaumudi/media/media_files/2026/01/03/mohanlallllllllllllllllllllllllllll-2026-01-03-12-30-13.jpg)
തിരുവനന്തപുരം: അമ്മയുടെ വിയോഗത്തെ തുടർന്ന് തന്റെ ദുഃഖത്തിൽ പങ്കുചേർന്നവർക്ക് നന്ദി പറഞ്ഞ് നടൻ മോഹൻലാൽ.
'എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി.
അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങൾ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന''- മോഹൻലാൽ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചത്.
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിയിലിരിക്കെയായിരുന്നു അന്ത്യം.
തിരുവനന്തപുരത്തെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ, മന്ത്രിമാർ ഉൾപ്പടെ രാഷ്ട്രീയസിനിമാ മേഖലകളിലെ പ്രമുഖർ വീട്ടിലെത്തി ലാലിന്റെ ദുഃഖത്തിൽ പങ്കുചേർന്നിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
