/kalakaumudi/media/media_files/2025/06/22/mohanlal-2025-06-22-13-00-23.png)
കൊച്ചി : ലഹരിക്കെതിരെ യോഗ എന്ന സന്ദേശവുമായി നടൻ മോഹൻലാലിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന 'ബി എ ഹീറോ" തീവ്രയജ്ഞത്തിന് തുടക്കമായി. ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിലായിരുന്നു ഉദ്ഘാടനം.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സഹകരണത്തോടെയാണ് പരിപാടി. മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ യുവജനങ്ങളുടെ പ്രതിരോധ ശക്തി വളർത്തുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മോഹൻലാൽ പറഞ്ഞു.
ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ മേജർ രവി, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കൊച്ചി സോണൽ ഡയറക്ടർ വേണുഗോപാൽ ജി. കുറുപ്പ്, ഡോ. ടെസി ഗ്രേസ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു. യോഗ ട്രെയിനർ ഗിരിജ ബി. നായർ നയിച്ച യോഗ സെഷനിൽ മോഹലാലിനൊടൊപ്പം വിദ്യാർത്ഥികളും അദ്ധ്യാപകരും സിയാൽ ഉദ്യോഗസ്ഥരും ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
