മോഹൻലാൽ ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാര വാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.

author-image
Anagha Rajeev
New Update
l

നടനും താരസംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റുമായ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വച്ച് ഉച്ചയ്ക്കാകും മോഹൻലാലിന്റെ വാർത്താസമ്മേളനം. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാര വാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ആദ്യമായിട്ടാണ് മോഹൻലാൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾ ഉത്തരം പറയാനെത്തുന്നത്.

mohanlal