/kalakaumudi/media/media_files/2024/12/03/0pT5zF8ykWJwJM40aauB.jpg)
പാലക്കാട്: എമ്പുരാന്‍ സിനിമക്കെതരെ ദേശീയ അന്വേഷണ ഏജന്‍സിക്ക് പരാതി നല്‍കി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ശരത്ത് എടത്തിലാണ് പരാതി നല്‍കിയത്. ദേശീയ അന്വേഷണ ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്തല്‍, വര്‍ഗീയ വിദ്വേഷം ജനിപ്പിക്കല്‍, ദേശവിരുദ്ധ വികാരങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, ഇന്ത്യയുടെ അന്താരാഷ്ട്ര പ്രശസ്തിയെ വ്രണപ്പെടുത്തല്‍, തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കല്‍ എന്നിവ സിനിമയുടെ ഉള്ളടകത്തിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.
സിനിമ കണ്ട ശേഷം ചില ഭാഗങ്ങളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് റിട്ട.നേവല്‍ ഉദ്യോഗസ്ഥനായ ശരത് പരാതി നല്‍കിയത് എമ്പുരാന്‍ റീ എഡിറ്റ് ചെയ്ത പതിപ്പിന്റെ പ്രദര്‍ശനംസംസ്ഥാനത്ത് പല തിയേറ്ററുകളിലും തുടങ്ങി.
കൊച്ചിയിലടക്കം ചില തിയേറ്ററുകളില്‍ സിനിമയുടെ ഡൗണ്‍ലോഡിങ് അവസാന ഘട്ടത്തിലാണ്. 24 മാറ്റങ്ങളുമായി എത്തിയ ചിത്രം 2.08 മിനിറ്റ് കുറഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ നേരിയ കുറവ് കാണുന്നുണ്ടെങ്കിലും അത് ബാധിച്ചിട്ടില്ലെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്.