/kalakaumudi/media/media_files/2025/12/30/mohanlallllllllllllllllllllllllllll-2025-12-30-14-38-11.jpg)
കൊച്ചി : മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ മലയാളിക്ക് സമ്മാനിച്ച അമ്മ ശാന്തകുമാരി വിട വാങ്ങി. കൊച്ചിയിലെ എളമക്കരയിൽ വച്ചായിരുന്നു മോഹൻലാലിന്റെ അമ്മയുടെ വിയോ​ഗം. 90 വയസായിരുന്നു. ലാലു എന്നാണ് മോഹൻലാലിനെ അമ്മ വിളിക്കാറുള്ളത്. അമ്മയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 14 വർഷമായി രോഗാവസ്ഥയിലായിരുന്നു മാതാവ്. മൂന്നുമാസം മുമ്പ് രോഗം മൂർച്ഛിച്ചു.വിയോഗസമയത്ത് മോഹൻലാലും ഭാര്യയും കൊച്ചിയിൽ ഉണ്ടായിരുന്നു. മമ്മൂട്ടി മോഹൻലാലിന്റെ വീട്ടിലെത്തി. മോഹൻലാലിന്റെ അമ്മയുടെ മൃതദേഹം വൈകിട്ട് വരെ കൊച്ചിയിലെ വീട്ടിൽ വയ്ക്കും. രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. മുടവൻമുകളിലെ വീട്ടിൽ സംസ്കാര ചടങ്ങ് നാളെ രാവിലെ നടക്കും. റോഡ് മാർഗമാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുക.കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ.
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയായിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാള്‍ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
