ബസ് പെർമിറ്റ് പുതുക്കാൻ കാശും കുപ്പിയും; കൈക്കൂലി കേസിൽ എറണാകുളം ആർ.ടി.ഓ പിടിയിൽ

ഫോർട്ട്കൊച്ചി - ചെല്ലാനം റൂട്ടിലെ സ്വകാര്യ ബസിന്റെ താൽക്കാലിക പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് കൺസൾട്ടന്റുമാർ മുഖേന 5,000 രൂപയും,വിദേശ നിർമിത മദ്യവും ആവശ്യപ്പെട്ടെന്ന് ചെല്ലാനം സ്വദേശിയുടെ  പരാതിയെ തുടർന്നാണ് നടപടി.

author-image
Shyam Kopparambil
New Update
sdsd

തൃക്കാക്കര: സ്വകാര്യ ബസിന്റെ പെർമിറ്റ് പുതുക്കുന്നതിനായി  കാശും കുപ്പിയും കൈക്കൂലിയായി ആവശ്യപ്പെട്ട സംഭവത്തിൽ  ആർ.ടി.ഓയെ വിജിലൻസ് പിടികൂടി.എറണാകുളം ആർ.ടി.ഓ  ടി.എം  ജേഴ്സനെയാണ് കൈക്കൂലിക്കേസിൽ വിജിലൻസ്  ഡി.വൈ.സ്‌.പി ജയരാജിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഫോർട്ട്കൊച്ചി - ചെല്ലാനം റൂട്ടിലെ സ്വകാര്യ ബസിന്റെ താൽക്കാലിക പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് കൺസൾട്ടന്റുമാർ മുഖേന 5,000 രൂപയും,വിദേശ നിർമിത മദ്യവും ആവശ്യപ്പെട്ടെന്ന് ചെല്ലാനം സ്വദേശിയുടെ  പരാതിയെ തുടർന്നാണ് നടപടി. സംഭവത്തിൽ കൺസൾട്ടന്റുമാരായ ഫോർട്ട്കൊച്ചി സ്വദേശനി രാമപ്പടിയാർ,മരട് സ്വദേശിയായ  സജി എന്നിവരെയും വിജിലൻസ്  അറസ്റ്റു ചെയ്തിട്ടുണ്ട്.ചെല്ലാനം -ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സിൻ്റെ റൂട്ട് പെർമ്മിറ്റ് ഈമാസം 3-ാം തീയതി അവസാനിച്ചിരുന്നു.  തന്നെ പേരിലുള്ള മറ്റൊരു ബസ്സിന് പെർമിറ്റ് അനുവദിച്ചു നൽകുന്നതിന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് ആർ.ടി.ഒ ജെർസൺ ഈ മാസം ആറുമാരെ  വരെ താല്കാലിക പെർമിറ്റ് അനുവദിക്കുകയും അതിന് ശേഷം പലകാരണങ്ങൾ പറഞ്ഞ് മനപൂർവ്വം പെർമിറ്റ് അനുവദിക്കുന്നത് വൈകിപ്പിച്ചു.ആർ.ടി.ഓ യുടെ നിർദ്ദേശപ്രകാരം ഏജന്റായ രാമപടിയാർ പരാതിക്കാരനെ നേരിൽ കണ്ട് പെർമിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്റായ സജിയുടെ കയ്യിൽ 5,000/- രൂപയും വിദേശ നിർമിത മദ്യവും  കൈക്കൂലി നൽകണമെന്ന് ആർ.ടി.ഒ ജെർസൺ പറഞ്ഞതായി അറിയിച്ചു.സംഭവം  ബസ് സർവീസിന്റെ മാനേജർ വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസിന്റെ നിർദേശ പ്രകാരം ഇന്നലെ രാവിലെ പത്തുമണിയോടെ കലക്ടറേറ്റിലെത്തിയ വിജിലൻസ് സംഘം പണവും, വിദേശ നിർമിത മദ്യവും പണവും  കൈമാറുന്നതിനിടെ കൺസൾട്ടന്റുമാരായ  രാമപ്പടിയാർ,സജി  എന്നിവരെ  പിടികുടി.ആർ.ടി.ഓയും കൺസൾട്ടന്റുമാർ തമ്മിലുള്ള ഫോൺ വിവരങ്ങളും വിജിലൻസ് സംഘം ശേഖരിച്ചു.തുടർന്ന് ആർ.ടി.ഓഫീസിലെത്തിയ വിജിലൻസ് സംഘം ആർ.ടി.ഓയെ ചോദ്യം ചെയ്തു.തുടർന്ന് ബസ് പെര്മിറ്റുമായി  ബന്ധപ്പെട്ട രേഖകൾ സംഘം പരിശോധിച്ചു.ഇതിനിടെ ഇടപ്പള്ളിയിലെ ആർ.ടി.ഓയുടെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി.വൈകിട്ട് നാലുമണിയോടെ വിജിലൻസ് എറണാകുളം ആർ.ടി.ഓ  ടി.എം  ജേഴ്സന്റെ അറസ്റ് രേഖപ്പെടുത്തി.

# ആർ.ടി.ഓ യുടെ വീട്ടിൽ വിദേശ നിർമ്മിത മദ്യ ശേഖരവും,
ലക്ഷങ്ങളുടെ ബാങ്ക് ഇടപാട് രേഖകളും കണ്ടെത്തി

എറണാകുളം ആർ.ടി.ഓ യുടെ ഇടപ്പള്ളിയിലെ വീട്ടിലെത്തിയ വിജിലൻസ്  വിദേശ നിർമ്മിത മദ്യ ശേഖരം കണ്ടു ഞെട്ടി,മുവ്വായിരം രൂപ മുതൽ വിലവരുന്ന വിലകൂടിയ
50  ൽ പരം വിദേശ നിർമ്മിത  മദ്യക്കുപ്പികളും ,64,000  രൂപയും,കണ്ടെത്തി. കൂടാതെ .50 ലക്ഷം രൂപയുടെ ബാങ്ക് ഡെപ്പോസിറ്റുകൾ സംബന്ധിച്ച രേഖകളും വിജിലൻസ് സംഘം പിടികൂടി, അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ചതിന് ജെർസnethire മറ്റൊരു  കേസും  എടുത്തിട്ടുണ്ട്   

Crime RTO rtoernakulam