/kalakaumudi/media/media_files/2025/03/29/tm7QYIrZZK2hC2zmK60V.png)
കൊച്ചി: കൊച്ചി വെല്ലിംഗ്ടൺ ഐലന്റിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപ പിടിച്ചെടുത്തു.തമിഴ് നാട് സ്വദേശി രാജഗോപാൽ,ബിഹാർ സ്വദേശിയായ സബീഷ് അഹമ്മദ് എന്നിവരാണ് ഹാർബർ പോലീസ് പിടികൂടിയത്. ഹാർബർ പോലീസ് പോലീസ് പെട്രോളിംഗ് നടത്തുന്നതിനിടെ കണ്ണങ്ങാട്ട് പാലത്തിന് പടിഞ്ഞാറ് വശം വാക്ക്വേക്ക് സമീപം സംസ്യാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പരിശോധനയിലാണ് ഓട്ടോറിക്ഷയുടെ പിന്നിൽ മൂന്ന് തുണി സഞ്ചികളിൽ ആയി 500 ന്റെ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. പിടിയിലായ സബിഷ് അഹമ്മദ് ജോലിചെയ്യുന്ന എറണാകുളം ബ്രോഡ് വേയിലുള്ള തുണിക്കട ഉടമയായ നൽകിയതാണെന്നും, ബില്ലിംഗ്ടൺ ഐലൻഡിലെ വാക്ക് സമീപം പണം വാങ്ങാൻ ആൾ വരുമെന്നും നിർദേശിച്ചതായി പിടിയിലായവർ പറഞ്ഞു.പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയതിനു ശേഷമേ കാര്യങ്ങൾ വ്യക്തത വരുത്താൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്.