സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തും

സംസ്ഥാനത്ത് മധ്യ-തെക്കന്‍ മേഖലകളില്‍ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മണ്‍സൂണ്‍ കാറ്റ് ശക്തി പ്രാപിച്ചതും, തെക്കന്‍ തമിഴിനാടിന് മുകളില്‍ തുടരുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്.

author-image
Rajesh T L
New Update
tamil nadu rain

monsoon alert in Kerala

Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാന വകുപ്പ്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി ഇടിമിന്നലോടും കാറ്റിനോടും കൂടിയ മഴക്ക് സാധ്യതയെന്നും അറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതി ശക്തമായ മഴക്കും മെയ് 29 മുതല്‍ ജൂണ്‍ 2 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് അതിശക്തമഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് മധ്യ-തെക്കന്‍ മേഖലകളില്‍ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മണ്‍സൂണ്‍ കാറ്റ് ശക്തി പ്രാപിച്ചതും, തെക്കന്‍ തമിഴിനാടിന് മുകളില്‍ തുടരുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്.

 

monsoon alert