തിരുവനന്തപുരം:തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശനിയാഴ്ച കേരളത്തിലെത്തി, ഒരാഴച നേരത്തെയാണ് സംസ്ഥാനത്ത് കാലവര്‍ഷം എത്തിയിരിക്കുന്നത്.2009ന് ശേഷം ഇതാദ്യമായാണ് കാലവര്‍ഷം നേരത്തെയെത്തുന്നത്.ഒരാഴ്ചയായി സംസ്ഥാന വ്യാപകമായി മഴ പെയ്യുകയാണ്.ജൂണ്‍ ഒന്നിനാണ് സാധാരണഗതിയില്‍ മണ്‍സൂണിന്റെ വരവ് കണക്കാക്കുന്നത്.കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സബന്ധനത്തിന് വിലക്കുണ്ട്.കേരളത്തില്‍ കളളകടല്‍ പ്രതിഭാസത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.സാധാരണ, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ 1 ന് കേരളത്തില്‍ ആരംഭിച്ച് ജൂലൈ 8 ന് രാജ്യവ്യാപകമാകും. സെപ്റ്റംബര്‍ 17 ന് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങാന്‍ തുടങ്ങുകയും ഒക്ടോബര്‍ 15 ഓടെ പൂര്‍ണ്ണമായും പിന്‍വാങ്ങുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം മെയ് 30 നും, 2023 ജൂണ്‍ 8 നും, 2022 മെയ് 29 നും, 2021 ജൂണ്‍ 3 നും, 2020 ജൂണ്‍ 1 നും, 2019 ജൂണ്‍ 8 നും, 2018 മെയ് 29 നുമാണ് ദക്ഷിണേന്ത്യയില്‍ മണ്‍സൂണ്‍ ആരംഭിച്ചത്. .2025 ലെ മണ്‍സൂണ്‍ സീസണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് ഏപ്രിലില്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.