കാലവര്‍ഷം എത്തുന്നു , 18 ന് ശേഷം മഴ ശക്തമാകാന്‍ സാധ്യത

അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം .വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാചിട്ടുണ്ട്.ഇന്ന് ഇടുക്കി,മലപ്പുറം,പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

author-image
Sneha SB
New Update
xmck

തിരുവനന്തപുരം : പൊളളുന്ന ചൂടിന് ശമനമേകാന്‍ കാലവര്‍ഷം ഉടനെത്തുമെന്ന് കാലവസ്ഥാ നിരീക്ഷണ വകുപ്പ്.അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം . വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാചിട്ടുണ്ട്.ഇന്ന് ഇടുക്കി,മലപ്പുറം,പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.മെയ് 18ാം തീയതി മലപ്പുറം,കോഴിക്കോട്,പത്തനംതിട്ട ,വയനാട് ജില്ലകളിലും.19ന് എറണാകുളം , തൃശൂര്‍ , പാലക്കാട് ,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . 

alert rain