മൂലമറ്റം പവര്‍ഹൗസ് ഒരുമാസത്തേയ്ക്ക് അടച്ചിട്ടു .ഇതുമൂലം വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് വിശദീകരണം

കുടിവെള്ള പദ്ധതികളെ ബാധിക്കാതിരിക്കാൻ മൂവാറ്റുപുഴ വാലി, പെരിയാർ വാലി കനാലുകൾ കൂടുതൽ തുറന്ന് ജല വിതരണം ഉറപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.ഇന്ന് പുലർച്ചെ മുതൽ ആണ് ഉൽപ്പാദനം നിർത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്.

author-image
Devina
New Update
moolamattam power house

തൊടുപുഴ: ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക്അടച്ചിട്ടതായി  അധികൃതർ അറിയിച്ചു .

 ഇന്ന് പുലർച്ചെ മുതൽ ആണ് ഉൽപ്പാദനം നിർത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്.

 ഇന്നലെ മുതൽ ഡിസംബർ 10 വരെ നിർത്തിവയ്ക്കാൻ ആയിരുന്നു ആദ്യ തീരുമാനം.

 പ്രവർത്തനം നിർത്തുമ്പോൾ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. ഇതിൽ ബദൽ മാർഗങ്ങൾ സ്വീകരിച്ച ശേഷമാണ് നിലയം അടക്കാൻ തീരുമാനം ആയത്.

അറ്റകുറ്റപ്പണിക്കായി ഒരുമാസത്തേയ്ക്കാണ് നിലയം അടച്ചിടുന്നത്. എങ്കിലും പരമാവധി വേഗത്തിൽ പണി പൂർത്തിയാക്കും.

അതേസമയം, വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വിശദീകരണം.

 600 മെഗാവാട്ട് വൈദ്യുതി കുറയുമെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാൻ ധാരണയായതിനാൽ വൈദ്യുതിനിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

കുടിവെള്ള പദ്ധതികളെ ബാധിക്കാതിരിക്കാൻ മൂവാറ്റുപുഴ വാലി, പെരിയാർ വാലി കനാലുകൾ കൂടുതൽ തുറന്ന് ജല വിതരണം ഉറപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.