/kalakaumudi/media/media_files/2025/02/11/VaIEYXNXLxPYWJY50SdW.jpg)
Moppasang Valath
കൊച്ചി: പ്രശസ്ത ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ചരിത്രകാരനായ വി.വി.കെ.വാലത്തിന്റെ മകനാണ് മോപ്പസാങ്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ ജീവനക്കാരനായിരുന്നു.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് മോപ്പസാങ് ലൈവായി നൂറാം ചിത്രം വരച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ദിവസവും വൈകിട്ട് 7 മുതല്‍ 8 വരെയാണു ലൈവായി ജലച്ചായച്ചിത്രങ്ങള്‍ വരച്ചത്. 'സെവന്‍ പിഎം ലൈവ്' എന്ന പേരിലായിരുന്നു ഇത്.
ആദ്യം ഇന്‍സ്റ്റഗ്രാമിലും പിന്നീടു ഫെയ്‌സ്ബുക്കിലുമായാണു ചിത്രരചന നടത്തിയത്. ചിത്രരചന പഠിക്കുന്നവര്‍ക്കു ക്ലാസ് കൂടിയായി മാറി മോപ്പസാങ്ങിന്റെ ലൈവ് ചിത്രരചന. ഒക്ടോബറില്‍ ആരംഭിച്ച ചിത്രരചനാ പരമ്പരയില്‍ നൂറാം ചിത്രം ജനുവരി 31നാണ് പൂര്‍ത്തിയാക്കിയത്.
ഒക്ടോബറില്‍ ആരംഭിച്ച ചിത്രരചനാ പരമ്പരയില്‍ നൂറാം ചിത്രം ജനുവരി 31നു പൂര്‍ത്തിയാക്കി.
ചിതത്രചന പഠിക്കുന്നവര്‍ക്ക് ക്ലസ് കൂടിയായി മാറി മോപ്പസാങ്ങിന്റെ. ഒക്ടോബറില്‍ ആരംഭിച്ച ചിതത്രചനാ പരമ്പര അതേവര്‍ഷം ജനുവരി 31നാണ് പൂര്‍ത്തിയായത്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി വിവിധയിടങ്ങളില്‍ ചിത്രരചനാ ക്ലാസുകളും എക്‌സിബിഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട് നടക്കും