മോറാന്‍ മോര്‍ സിറില്‍ ബസേലിയോസ് കാതോലിക്കാബാവ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു

മോറന്‍ മോര്‍ സിറില്‍ ബസേലിയോസ് കാതോലിക്കാബാവയുടെ ജീവിതവും ദൗത്യവും ആസ്പദമാക്കി മാര്‍ ഈവാനിയോസ് കോളേജിലെ  കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സുജു സി. ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി

author-image
Rajesh T L
New Update
WhatsApp Image 2026-01-20 at 11.46.14 PM

മോറാന്‍ മോര്‍ സിറില്‍ ബസേലിയോസ് കാതോലിക്കാബാവ യുടെ അനുസ്മരണ യോഗം മാര്‍ ഈവാനിയോസ് കോളേജിലെ കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സുജു സി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. വിശ്വനാഥ റാവു, കോളേജ് ഡയറക്ടര്‍ ഫാ. ജോണ്‍ വര്‍ഗീസ് പാലാനില്‍ക്കുന്നത്തില്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയുടെ സ്ഥാപക പേട്രണ്‍ മോറാന്‍ മോര്‍ സിറില്‍ ബസേലിയോസ് കാതോലിക്കാബാവയുടെ സ്മരണാര്‍ത്ഥം അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. മലങ്കര കത്തോലിക്ക സഭയുടെ പ്രഥമ കാതോലിക്കാബാവയും മൂന്നാമത്തെ മെട്രോപൊളിട്ടന്‍ ആര്‍ച്ച്ബിഷപ്പുമായ മോറന്‍ മോര്‍ സിറില്‍ ബസേലിയോസ് കാതോലിക്കാബാവയുടെ ജീവിതവും ദൗത്യവും ആസ്പദമാക്കി മാര്‍ ഈവാനിയോസ് കോളേജിലെ  കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സുജു സി. ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി.
ദരിദ്രരോടും പീഡിതരോടും അനുകമ്പ പുലര്‍ത്തിയ, സാമൂഹിക നീതിക്കും വിദ്യാഭ്യാസ പുരോഗതിക്കും അക്ഷീണം പ്രവര്‍ത്തിച്ച ശ്രേഷ്ഠ ആചാര്യനായിരുന്നു സിറില്‍ ബസേലിയോസ് കാതോലിക്കാബാവ എന്ന് അദ്ദേഹം പ്രഭാഷണത്തില്‍ പറഞ്ഞു. വയനാട് ആദിവാസി മേഖലയുടെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച കര്‍മയോഗിയാണെന്നും വിദ്യാഭ്യാസരംഗത്തെ അദ്ദേഹത്തിന്റെ ദീര്‍ഘകാല സംഭാവനകളും കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയുള്ള മനുഷ്യസ്‌നേഹവും ഒരിക്കലും മറക്കാനാവാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. വിശ്വനാഥ റാവു അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടര്‍  ഫാ. ജോണ്‍ വര്‍ഗീസ് പാലാനില്‍ക്കുന്നത്തില്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു. മുന്നൂറ്റി അന്‍പതില്‍ പരം സ്റ്റാഫ് അംഗങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.

life mar ivanios college