/kalakaumudi/media/media_files/2025/11/08/ayuuuuur-2025-11-08-14-03-34.jpg)
കോട്ടയത്ത് ആഭിചാരത്തിന് ഇരയായ യുവതി നടത്തിയ വെളിപ്പെടുത്തലിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ദുരാത്മാവ് യുവതിയുടെ ദേഹത്ത് കയറി എന്ന് ആരോപിച്ചായിരുന്നു ആഭിചാരക്രിയ.
സംഭവത്തിൽ ഒപ്പം താമസിക്കുന്ന യുവാവ് അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.'എന്റെ അമ്മയുടെ ചേച്ചി മരിച്ചിട്ട് ഒരു മാസമായിട്ടുള്ളൂ.
അവരുടെ ബാധ എന്റെ ദേഹത്ത് ഉണ്ടെന്ന് പറഞ്ഞിട്ടാണ് കൊണ്ടുവന്നത്. ഞാനും ഒപ്പം താമസിക്കുന്ന യുവാവും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് കാരണം ബാധയാണെന്നാണ് പറയുന്നത്.
എനിക്ക് ബാധയുള്ളത് കൊണ്ടാണ് അവനുമായി വഴക്ക് ഉണ്ടാക്കുന്നത് എന്നാണ് പറയുന്നത്. മന്ത്രവാദി മദ്യം ഗ്ലാസിൽ ഒഴിച്ചുവെച്ചു.
വെറ്റിലയും പാക്കും മഞ്ഞൾ വെള്ളവും ഉണ്ടായിരുന്നു. വെള്ളത്തിന് ചുവന്ന നിറം ലഭിക്കാൻ ചുണ്ണാമ്പ് കലർത്തി.
ഭസ്മവും ഉണ്ടായിരുന്നു. ഓരോന്നും പ്രത്യേകമായി മൂന്ന് പാത്രങ്ങളിലായാണ് വെച്ചത്.
കവടി ഒന്നും ഉണ്ടായിരുന്നില്ല. പകരമായി ബാത്ത്‌റൂമിൽ ഇടുന്ന ടൈൽ ഉപയോഗിച്ചാണ് മന്ത്രവാദി ഓരോന്നും ചെയ്തത്.
പിന്നീട് മന്ത്രവാദി എന്നോട് സോഫയിൽ ഇരിക്കാൻ പറഞ്ഞു. മോളോട് പ്രാർഥിക്കാൻ പറഞ്ഞു.
നോർമൽ ആയി ഞാൻ പ്രാർഥിച്ചു. തുടർന്ന് കാലിൽ പട്ട് കെട്ടിയ ശേഷം മന്ത്രങ്ങൾ ചൊല്ലി.'- യുവതി മാധ്യമങ്ങളോട് ദുരനുഭവം വിവരിച്ചു.
'പൂജ നടന്നത് 11 മണിക്കാണ്. ബോധം പോയത് 12 മണിക്കാണ്. രണ്ടുമണിക്കാണ് എനിക്ക് ബോധം വന്നത്.
അപ്പോൾ മുടിയിൽ ആണി വെച്ച് ചുറ്റിവെച്ചിരിക്കുകയായിരുന്നു.
ആണി വിറക് കഷണത്തിൽ തറച്ചു. എന്റെ മുടി പോയി. മുടി പോയി എന്ന് പറഞ്ഞപ്പോൾ മരുന്ന് പറഞ്ഞ് തരാമെന്ന് പറഞ്ഞു.
ബീഡി വലിച്ചപ്പോൾ നെറ്റിയിൽ പൊള്ളി. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. സംഭവ സമയത്ത് പങ്കാളിയും പങ്കാളിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.
\മൂന്ന് ദിവസത്തിന് ശേഷം എനിക്ക് ഒരു ഫോൺ കോൾ വരുമെന്ന് മന്ത്രവാദി പറഞ്ഞു.
അതുപോലെ തന്നെ മൂന്നാം ദിവസം എനിക്ക് ഒരു ഫോൺ കോൾ വന്നു. അമ്മയ്ക്ക് തീരെ വയ്യ എന്ന് പറഞ്ഞ് ചേച്ചി വിളിച്ചു.
അപ്പോൾ എനിക്ക് ഒരു പേടി തോന്നി. മന്ത്രവാദം കൊണ്ടാണോ അമ്മയ്ക്ക് വയ്യാതായത് എന്ന് ഭയപ്പെട്ടു.
അടുത്ത ദിവസം ചേച്ചിയോട് വിളിച്ച് പറഞ്ഞു, ഞാൻ വീട്ടിലേക്ക് വരികയാണെന്ന്.
ചേച്ചിയെ പോയി കണ്ടപ്പോൾ ചേച്ചി ആദ്യം നെറ്റിയിലെ പൊള്ളൽ കണ്ടു. അതിനിടെ മന്ത്രവാദത്തിന്റെ വിഡിയോ ഞാൻ ചേച്ചിക്ക് കൈമാറി.
തുടർന്നാണ് പൊലീസ് സ്റ്റേഷനിൽ പോയത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല. ഒരു ദോഷം ഉണ്ട് അത് കഴിഞ്ഞിട്ട് കല്യാണം നടത്തിയാൽ മതിയെന്നാണ് മന്ത്രവാദി പറഞ്ഞത്
സെപ്റ്റംബറിലാണ് യുവാവിനൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയത്.'- യുവതി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
