സിദ്ദിഖിനായി കൊച്ചി മുഴുവൻ സിദ്ദിഖിന്നായി പൊലീസ് അന്വേഷിച്ചിട്ടും അദ്ദേഹത്തെ പിടികൂടാനായിരുന്നില്ല. ഫോൺ ഒരു തവണ സ്വിച്ച് ഓണായിട്ടും രക്ഷയുണ്ടായില്ല. വിമാനത്താളങ്ങളിലും സംസ്ഥാനത്തിൻ്റെ പുരത്തും ലുക്ക് ഔട്ട് നോട്ടീസിറക്കി സുപ്രീം കോടതിയിലെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാർഡ തടസഹർജി ഫയൽ ചെയ്തു സിദ്ദിഖിനെ പൂട്ടാനുള്ള ശ്രമങ്ങൽ ഒരു വഴിക്ക് നടക്കുമ്പോളും ഇതെല്ലാം ആത്മാർതമായി തന്നെയാണോ എന്ന ചോദ്യവും മറു ഭഗത്തുയരുന്നുണ്ട്. ഇതിൻ്റെയിടക്ക് സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സുപ്രീം കോടതിയിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തു. അടുത്ത തിങ്കളാഴ്ചയെങ്കിലും പരിഗണിക്കുമെന്നാണ് പ്രതീക്ഷ. അതിൽ അനുകൂല ഉത്തരവുപണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിദ്ദിഖ് അതുവരെ ഒഴിൽ തുടരാനാണ് തീരുമാനം. അതിനുള്ള പിടിക്കപെട്ടാൽ മാസങ്ങൾ റിമാൻ്റിൽ കഴിയേണ്ടി വരുമെന്ന ആശങ്കയുണ്ട് നടൻ.
എന്നാൽ തിങ്കളാഴ്ച്ച വരെ പൊലീസ് കാത്തിരിക്കുമോ അല്ലെങ്കിൽ അറസ്റ്റ് നടക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്. തനിക്കെതിരായ ബലാത്സംഗ കേസിന് പിന്നിൽ താരസംഘടനയായ ‘അമ്മ’യും ഡബ്ല്യുസിസിയും തമ്മിലുള്ള ചേരി പോരാണെന്ന് നടൻ സിദ്ദിഖ്. തന്നെ പ്രതിയാക്കിയത് ശരിയായ അന്വേഷണം നടത്താതെയാണ് എന്നുമാണ് സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. ഹൈക്കോടതി മുൻകൂർജാമ്യാപേക്ഷ തള്ളിയതിനെതിരായുള്ള സിദ്ദിഖിൻ്റെ ഹർജിയിൽ മുൻകൂർജാമ്യാപേക്ഷ തള്ളാനായെടുത്ത ഓരോ കാരണങ്ങളെ ഖണ്ഡിച്ചു കൊണ്ടാണ് സുപ്രീം കോടതിയെ സിദ്ദിഖ് സമീപിച്ചിരിക്കുന്നത്.
പ്രധാനമായും തെളിവു നശിപ്പിക്കൽ, പരാതിക്കാരിക്കെതിരായ ഭീക്ഷണി എന്നിവയ്ക്കൊക്കെ വ്യക്തമായൊരു നിലപാട് സിദ്ദിഖ് പറയുകയാണ്. ഏറ്റവും പ്രധാനമായും മുൻ കാല സുപ്രീംകോടതി വിധികൾക്കെതിരായാണ് തൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയെതെന്നുള്ള കാര്യമാണ് സിദ്ദിഖ് പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി പരാതിക്കാരി തനിക്കെതിരായി സമൂഹമാധ്യമങ്ങളിലെല്ലാം ആരോപണങ്ങൾ നടത്തുന്നുണ്ടെന്നും ആ സമയങ്ങളിൽ പോലും തൻ്റെ ഭാഗത്ത് നിന്ന് യാതൊരു വിതത്തിലും ഭീക്ഷണിയുണ്ടായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. മാത്രമല്ല പരസ്പര വിരുദമായ മൊഴികളാണ് പലതവണ അകതിജീവിത നൽകിയത് അതിനാൽ അതിൻ്റെ അടിസ്ഥാനത്തിൽ തൻ്റെ ജമ്യാപേക്ഷ നിഷേധിക്കാൻ കഴിയില്ലെന്നും ആ കാര്യം ഹൈക്കോടതി പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ലൈംകീകശേഷി പരിശേധനയടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി തന്നെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിയില്ലെന്ന കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. അന്വേഷണത്തിന് താൻ തയ്യാറാണെന്നും ഏല്ലാ നടപടികളിലും സഹകരിക്കുമെന്നും ആ സാഹചര്യത്തിൽ കസ്റ്റഡിയിലെടുക്കാൻ സാധിക്കില്ലൊന്നാണ് സുപ്രീംകോടതി സമർപ്പിച്ച് 155 പേജുള്ള ഹർജിയിൽ സിദ്ദിഖ് പറയുന്നത്