/kalakaumudi/media/media_files/2026/01/23/potti-upaha-2026-01-23-11-23-32.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഒരുമിച്ചുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. പോറ്റിക്ക് ഉപഹാരം നൽകുന്ന ചിത്രമാണ് പുറത്തുവന്നത്. ബംഗലൂരുവിൽ വെച്ചുള്ള ചിത്രമാണിതെന്നാണ് സൂചന.ഷർട്ടും പാന്റും ധരിച്ചാണ് അടൂർ പ്രകാശ് ചിത്രത്തിലുള്ളത്. പുതിയ ചിത്രത്തെക്കുറിച്ചോ, ഏതു പരിപാടിയാണ് ഇതെന്നോ അടൂർ പ്രകാശ് ഇതുവരെ വ്യക്തമായിട്ടില്ല.
ഉണ്ണികൃഷ്ണൻ പോറ്റി തന്റെ ആറ്റിങ്ങൽ മണ്ഡലത്തിൽ താമസക്കാരനാണെന്നും, അയ്യപ്പ ഭക്തൻ എന്ന നിലയിൽ പരിചയമുണ്ടെന്നുമാണ് അടൂർ പ്രകാശ് നേരത്തെ പറഞ്ഞിരുന്നത്.സോണിയാഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി ഒന്നിച്ചു നിൽക്കുന്ന ചിത്രത്തിൽ അടൂർ പ്രകാശ് എംപിയുമുണ്ട്. എന്നാൽ പോറ്റി ക്ഷണിച്ചിട്ടാണ് ഒപ്പം ചെന്നതെന്നും, സോണിയയെ കാണാൻ താനല്ല അനുമതി വാങ്ങി നൽകിയതെന്നുമാണ് അടൂർ പ്രകാശ് പറഞ്ഞിരുന്നത്. ശബരിമലയിലെ സ്‌പോൺസർ എന്ന നിലയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
