കോട്ടയത്ത് ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു

പണത്തിൻ്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകളൊന്നും യുവാവിന്റെ കൈയ്യിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ഇയാളെ എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

author-image
Prana
New Update
പ്രതീകാത്മക ചിത്രം
Listen to this article
0.75x1x1.5x
00:00/ 00:00

എക്സൈസ് പരിശോധനയിൽ ബാഗിൾ കൊണ്ടുപോവുകയായിരുന്ന ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു. കോട്ടയത്താണ് സംഭവം. വൈക്കം, കടുത്തുരുത്തി എക്സൈസ് സംഘങ്ങൾ ഓണക്കാലത്തോട് അനുബന്ധിച്ച് ലഹരി കടത്ത് തടയാൻ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ നടത്തിയ പരിശോധനക്കിടെയാണ് പണം പിടിച്ചെടുത്തത്.അന്തർ സംസ്ഥാന ബസ്സിൽ ബംഗളൂരുവിൽ നിന്ന് പത്തനാപുരത്തേക്ക് പോവുകയായിരുന്ന പത്തനാപുരം സ്വദേശിയാണ് പിടിയിലായത്. ബസ് തടഞ്ഞ് നിർത്തിയ ഉദ്യോഗസ്ഥർ ബസിൽ കയറി യാത്രക്കാരുടെ ബാഗുകൾ പരിശോധിച്ചിരുന്നു. യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാണ് പണം ഉണ്ടായിരുന്നത്. ഈ സമയത്ത് യുവാവിന്റെ 2 ബാഗുകളും പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് പണം കണ്ടെടുത്തത്. പണത്തിൻ്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകളൊന്നും യുവാവിന്റെ കൈയ്യിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ഇയാളെ എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പണവും എക്സൈസ് സംഘത്തിൻ്റെ കസ്റ്റഡിയിലാണ്.യുവാവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

kottayam