/kalakaumudi/media/media_files/2025/08/01/cctv-camera-2025-08-01-11-41-38.jpg)
തിരുവനന്തപുരം : തലസ്ഥാനത്ത് സ്ഥാപിച്ച സ്മാര്‍ട്ട് സിറ്റി ക്യാമറകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തല്‍.ക്യാമറകള്‍ക്കൊപ്പം സ്ഥാപിക്കേണ്ടിയിരുന്ന അനുബന്ധ ഉപകരണങ്ങളും കാണാനില്ലെന്ന പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്.വയറിംഗ് ശരിയായ രീതിയിലല്ല നടത്തിയിരിക്കുന്നത്. ക്യാമറയിലെ ദൃശ്യങ്ങള്‍ വ്യക്തമല്ല. ആവശ്യത്തിന് ബാക്കപ്പ് സൗകര്യമില്ലെന്നും പൊലീസ് പരിശോധ സമിതി കണ്ടെത്തി. സ്മാര്‍ട് സിറ്റി സിഇഒക്ക് കമ്മീഷണര്‍ നല്‍കിയ കത്തിലാണ് ഗുരുതരമായ ആരോപണങ്ങള്‍.
തലസ്ഥാനത്ത് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകള്‍ക്ക് പ്രതീക്ഷിച്ച നിലവാരമില്ലെന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ക്യാമറകള്‍ക്ക് ടെണ്ടര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഗുണനിലവാരമില്ലെന്നാണ് കണ്ടെത്തല്‍. നിലവിലുളള ക്യാമറകളില്‍ 50 ശതമാനത്തിനും കൃത്യതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകള്‍ കൂടാതെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായും നിരവധി ക്യാമറകളാണ് തലസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ തടയാനുള്ള പദ്ധതിയുടെ ഭാഗമായി ക്യാമറകള്‍ വെച്ച് പൊലീസിന് കൈമാറുമെന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭയുടെ വാഗ്ദാനം. ക്യാമറകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി. സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി ചെന്നൈയിലുള്ള എംഎസ്പി എന്ന കമ്പനിയാണ് ക്യാമറകള്‍ വയ്ക്കുന്നത്.