താനൂരില്‍ അമ്മയും മകളും മരിച്ചനിലയില്‍

ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയിലും മകളെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയതാവാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.

author-image
Prana
New Update
groom death

മലപ്പുറം താനൂരില്‍ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തി. താനൂര്‍ സ്വദേശിനിയായ ലക്ഷ്മിദേവിയും മാനസികവെല്ലുവിളി നേരിട്ടിരുന്ന മകള്‍ ദീപ്തിയുമാണു മരിച്ചത്. ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയിലും മകളെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയതാവാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
മരുമകള്‍ കുളിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Mother suicide malappuram suicide