തിരുവനന്തപുത്ത് കൈകള്‍ കോര്‍ത്ത നിലയില്‍ അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍

സജിതയുടെ ഭര്‍ത്താവ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് മരിച്ചത്. സയനൈഡ് കഴിച്ച് തങ്ങള്‍ ജീവനൊടുക്കുന്നതായി ഒരു സന്ദേശം കുടുംബ ഗ്രൂപ്പില്‍ സജിത ഇട്ടിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ സോഫയില്‍ കൈകള്‍ കോര്‍ത്ത നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്.

author-image
Biju
New Update
sajitha

തിരുവനന്തപുരം: തിരുവനന്തപുരത്ത് കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയില്‍. ആര്യന്‍കുഴിക്ക് സമീപം ശാന്തിഗാര്‍ഡന്‍സില്‍ എസ്. എല്‍. സജിത(54), മകള്‍ ഗ്രീമ. എസ്. രാജ്(30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. 

സജിതയുടെ ഭര്‍ത്താവ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് മരിച്ചത്. സയനൈഡ് കഴിച്ച് തങ്ങള്‍ ജീവനൊടുക്കുന്നതായി ഒരു സന്ദേശം കുടുംബ ഗ്രൂപ്പില്‍ സജിത ഇട്ടിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ സോഫയില്‍ കൈകള്‍ കോര്‍ത്ത നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്.

അതേസമയം ഗ്രീമയുടെ വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളും അടുത്തിടെ കുടുംബത്തെ അലട്ടിയിരുന്നു. വിദേശത്തായിരുന്ന ഭര്‍ത്താവ് അടുത്തിടെ നാട്ടിലെത്തിയപ്പോള്‍ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആറ് വര്‍ഷം മുന്‍പാണ് ഗ്രീമ വിവാഹിതയായത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)