mother and daughter found dead inside house in palode trivandrum
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് അമ്മയേയും മകളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരാണ് മരിച്ചത്.അമിതമായി ഗുളിക കഴിച്ചാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗീതയുടെ മൃതദേഹം വീടിൻ്റെ ഹാളിലും മകൾ സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമായിരുന്നു ഉണ്ടായിരുന്നത്. 12 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ടുളള ഒരു സിവിൽ കേസിൽ വിധി എതിരായിരുന്നു. ഇതിന്റെ കടുത്ത മാനസിക സമ്മർദ്ദം ഇരുവർക്കും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. പാലോട് പൊലീസ് സ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.