പൊറത്തിശ്ശേരിയില്‍ വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി.പൊറത്തിശ്ശേരി നാട്ടുവള്ളി വീട്ടില്‍ മാലതിമേനോന്‍ (74), മകന്‍ സുജിത്ത് (44) ആണ് മരിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരെയും കാണാനില്ലായിരുന്നു.പരിസരത്ത് നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് ഹാളില്‍ രണ്ട് പേരും മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മുന്‍വാതിലിന്റെ പൂട്ട് തുറന്ന് അകത്ത് കയറുകയായിരുന്നു. വീട് ജപ്തി നടപടിയിലാണെന്നും കുടുംബത്തിന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നതായുമാണ് അയല്‍വാസികള്‍ വ്യക്തമാക്കുന്നത്. ഇരിങ്ങാലക്കുട പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
