സെന്‍ട്രല്‍ ജയിലില്‍ മകന് കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റില്‍

കാപ്പ നിയമപ്രകാരം ജയിലില്‍ കഴിയുന്ന ഹരികൃഷ്ണനെ കാണാനായാണ് മാതാവ് ലത കഞ്ചാവുമായി എത്തിയത്. ലത ജയിലില്‍ എത്തുമ്പോള്‍ മകന് കഞ്ചാവ് നല്‍കുന്നുണ്ട് എന്ന് രഹസ്യ വിവരം എക്‌സൈസിന് ലഭിച്ചിരുന്നു.

author-image
Prana
New Update
arrest n
Listen to this article
0.75x1x1.5x
00:00/ 00:00

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള മകന് കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റില്‍. തിരുവനന്തപുരം പന്നിയോട് സ്വദേശി ലതയാണ് അറസ്റ്റിലായത്. കാപ്പ നിയമപ്രകാരം ജയിലില്‍ കഴിയുന്ന ഹരികൃഷ്ണനെ കാണാനായാണ് മാതാവ് ലത കഞ്ചാവുമായി എത്തിയത്.
ലത ജയിലില്‍ എത്തുമ്പോള്‍ മകന് കഞ്ചാവ് നല്‍കുന്നുണ്ട് എന്ന് രഹസ്യ വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലതയെ എക്‌സൈസ് സംഘം പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈയില്‍ ഉണ്ടായിരുന്ന ബാഗില്‍ നിന്നാണ് എക്‌സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. 80 ഗ്രാം കഞ്ചാവായിരുന്നു ഇവരുടെ കൈയില്‍ ഉണ്ടായിരുന്നത്.
പ്രതികളേയും പ്രതികളെ കാണാനെത്തുന്നവരേയും പോലീസ് പരിശോധിക്കാറുണ്ട്. എന്നാല്‍ കൈയിലുള്ള ബാഗില്‍ ഒളിപ്പിച്ചാണ് ഇവര്‍ അകത്തേക്ക് കഞ്ചാവ് എത്തിച്ചത്. നേരത്തെ ഇത്തരത്തിലുള്ള നീക്കം നടത്തിയിട്ടുണ്ടോ എന്ന കാര്യം കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പറയാനാകൂ എന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

Viyur Central Jail ganja