ആലപ്പുഴ മാന്നാറിൽ ഒരു വയസുകാരന് അമ്മയുടെ ക്രൂരമർദ്ദനം. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ കുഞ്ഞിനെ നിർത്താതെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദ്ദന ദൃശ്യങ്ങൾ യുവതി തന്നെ മൊബൈലിൽ പകർത്തി ഉപേക്ഷിച്ചുപോയ ഭർത്താവിന് അയച്ചു കൊടുക്കുകയായിരുന്നു.
കുട്ടംപേരൂർ സ്വദേശിനിയായ യുവതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും അതിന്റെ വൈരാ​ഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
