മാടായി: കണ്ണൂർ കോൺഗ്രസിൽ രാജി തുടരുന്നു

മാടായി സഹകരണ കോളജിലെ നിയമന വിവാദത്തിൽ ഡയരക്ടർ ബോർഡ് അംഗങ്ങൾക്കെതിരെ പാർട്ടി നടപടി. അഞ്ച് ഡയറക്ടർ ബോർഡ് അംഗങ്ങളെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.

author-image
Prana
New Update
congress flag

മാടായി സഹകരണ കോളജിലെ നിയമന വിവാദത്തിൽ ഡയരക്ടർ ബോർഡ് അംഗങ്ങൾക്കെതിരെ പാർട്ടി നടപടി. അഞ്ച് ഡയറക്ടർ ബോർഡ് അംഗങ്ങളെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. അതിനിടെ, കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് കണ്ണൂർ ഡിസിസി പ്രതികരിച്ചു. ഭരണസമിതി ചെയർമാൻ എം.കെ രാഘവനെതിരെ കെപിസിസിക്ക് റിപ്പോർട്ട് നൽകിയതായി സൂചനയുണ്ട്.കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോളജിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് നിയമനം നൽകിയതായിരുന്നു പരാതി. നടപടിയിൽ പ്രതിഷേധിച്ച് ഭാരവാഹികൾ അടക്കം നിരവധി പേർ പാർട്ടി വിട്ടിരുന്നു. പിന്നാലെയാണു അച്ചടക്ക നടപടി.അതിനിടെ, വിവാദ നിയമനത്തിൽ പ്രതിഷേധിച്ച് കണ്ണൂർ കോൺഗ്രസിൽ രാജി തുടരുന്നു. കോൺഗ്രസ് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി രാജിവച്ചു. കമ്മിറ്റിയിലെ 39 അംഗങ്ങളും രാജി നൽകി. നേരത്തെ യൂത്ത് കോൺഗ്രസിലെ നിരവധി ബ്ലോക്ക് മണ്ഡലം ഭാരവാഹികളും രാജിവച്ചിരുന്നു.

congress