വനിതാദിനത്തോടനുബന്ധിച്ച് സൗജന്യ ഒ.പി യുമായി മദർലൈൻ

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റലിന്റെ വനിതാ ശിശു വിഭാഗമായ മദർലൈൻ ഹോസ്‌പിറ്റലിൽ പ്രസവ സ്ത്രീരോഗ സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്ക് ഒ.പി കൺസൾട്ടിംഗ് സൗജന്യമാക്കിയതായി ആശുപത്രി അധികൃതർ പറഞ്ഞു.

author-image
Shyam
New Update
Medical_Trust3

കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റലിന്റെ വനിതാ ശിശു വിഭാഗമായ മദർലൈൻ ഹോസ്‌പിറ്റലിൽ പ്രസവ സ്ത്രീരോഗ സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്ക് ഒ.പി കൺസൾട്ടിംഗ് സൗജന്യമാക്കിയതായിആശുപത്രിഅധികൃതർപറഞ്ഞു. മാർച്ച് 2-ാം തിയതി മുതൽ 7-ാം തിയതി വരെയുള്ള ഒ.പി സമയങ്ങളിൽ എത്തുന്നവർക്കാണ് ഈ സൗജന്യം നൽകുക."ഗീവ്ടുഗൈൻ " എന്ന ആശയമാണ് ഈ വർഷത്തെ വനിതദിനം മുന്നോട്ട് വെയ്ക്കുന്നത്. സന്തോഷപ്രദമായ ഒരു ജീവിതം നയിക്കുന്നതിന് വനിതകളെ പ്രാപ്ത‌രാക്കുക എന്നതാണ് മദർലൈൻ ലക്ഷ്യം വെയ്ക്കുന്നത്. അതിൻ്റെ ഭാഗമായാണ് ഒരാഴ്ചക്കാലം കൺസൾട്ടിംഗ് ഫീസ് ഒഴിവാക്കാനുള്ള തീരുമാനമെന്ന് ഹോസ്‌പിറ്റൽ അധികൃതർ അറിയിച്ചു.മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റലിൻ്റെ നോർത്ത് ബ്ലോക്കിലാണ് കുട്ടികൾക്കും, അമ്മമാർക്കുമായുള്ള മദർലൈൻ ഹോസ്‌പിറ്റൽ പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകീട്ട് നിശ്ചയിച്ചിരിക്കുന്നത്. ഗൈനക്കോളജിക്ക് മണിവരെയാണ് ഇതിനായി സമയം 4 പുറമെ ഡിപ്പാർട്ട്മെന്റുകളും മദർലൈനിൽ പ്രവർത്തിക്കുന്നു. പീഡിയാട്രിക്, ദന്തരോഗവിഭാഗങ്ങളാണ്എവിടെപ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 9961699333 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

kochi