/kalakaumudi/media/media_files/2025/08/20/whatsapp-imag-2025-08-20-18-53-09.jpeg)
തൃക്കാക്കര: മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്ത പരിശോധനയിൽ 24 സ്കൂൾബസുകൾക്കെതിരെനടപടിസ്വീകരിച്ചു. നൂറിൽ പരം സ്കൂൾ വാഹനമാണ്കേന്ദ്രീകരിച്ച്നടത്തിയപരിശോധനയിൽ 34,750 രൂപപിഴഈടാക്കി.
മദ്യപിച്ചു വാഹനമോടിക്കൽ, പെർമിറ്റ് ഇല്ലാതെ വാഹനം ഓടിക്കൽ, സ്കൂൾ വാഹനം ഓടിക്കാൻ പ്രവർത്തി പരിചയം ഇല്ലാത്ത ഡ്രൈവർമാർ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനനങ്ങൾ, യൂണിഫോം, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ്നടപടി. സ്കൂൾ വാഹനത്തിൻ്റെ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഓ യിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സോണി ജോൺ ഓടിച്ച് കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കുകയും ചെയ്തു.സ്വകാര്യ ബസ്സുകൾ പരിശോധിക്കുകയും 73 ഓളം വാഹനങ്ങൾക്കെതിരെ നടപടി എടുക്കുകയും ചെയ്തു. 1,22,200/-രൂപയാണ് പിഴയിനത്തിൽ ചുമത്തിയത്. പെർമിറ്റ് ഇല്ലാതെയും, ടാക്സ് അടക്കതെയും ഉള്ള വാഹനങ്ങൾ, നിരോധിത എയർഹോൺ ഘടിപ്പിച്ച വാഹനങ്ങൾ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാർ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. പട്ടിമറ്റം കിഴക്കമ്പലം ഏരിയ, പെരുമ്പാവൂർ കുറുപ്പുംപടി ഏരിയ, പോഞ്ഞാശ്ശേരി ഏരിയ, വല്ലം കൂവപ്പടി ഏരിയ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആർ.ടി.ഓ (എൻഫോഴ്സ്മെന്റ്) ബൈജുഐസക്ക്പറഞ്ഞു. എറണാകുളം ആർ.ടി.ഓ എൻഫോഴ്സ്‌മെൻ്റിൽ നിന്ന് 2 സ്ക്വാഡും പെരുമ്പാവൂർ സബ്ബ് ആർ.ടി.ഓ, കോതമംഗലം സബ്ബ് ആർ.ടി.ഓ എന്നീ ഓഫീസിൽ നിന്നും ഓരോ സ്ക്വാഡ് വീതവും പങ്കെടുക്കുകയുണ്ടായി. ആർ.ടി.ഓ (എൻഫോഴ്സ്മെന്റ്റ്) ലെ എം.വി.ഐ മാരായ ഷിജു പി., അയ്യപ്പദാസ്, എം.എം.വി.ഐ മാരായ സോണി ജോൺ, ആരോമൽ ആർ. പരീദ് എം.എച്ച്, ഷൈൻ ജി.എസ് എന്നിവരെ കൂടാതെ പോലീസ് ഉദ്യോഗസ്ഥൻമാരായ എസ്.ഐ.ശിവപ്രസാദ് സി.പി.ഒ മാരായ ജോഷി, അജേഷ് ഡ്രൈവർ മുഹമ്മദ് ഷാൻ എന്നിവരുംപരിശോധനയിൽ പങ്കെടുത്തു.