തൃക്കാക്കര: കൊച്ചി നഗരത്തിലും പരിസരങ്ങളിലും മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ഗതാഗത നിയമം ലംഘിച്ച 1041 പേർക്കെതിരെ കേസെടുത്തു. ഇവരിൽ നിന്നും 26,86,950 രൂപ പിഴയിടാക്കി.മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ മൂന്നു സ്ക്വാഡുകളായി തിരിഞ്ഞാഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ പരിശോധന നടത്തിയത്.പരമാവധി അപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥർ റോഡിൽ നേരിട്ട് പരിശോധക്കായി ഇറങ്ങിയത്.ജനുവരി 16 വരെ പരിശോധന തുടരും. നമ്പർ പ്ലേറ്റുകൾ മറച്ച് ഓടുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നതായി പരിശോധനയിൽ കണ്ടത്തി. ഇത്തരത്തിൽ പിടിയിലായ 47 പേർക്കെതിരെ കേസ് എടുത്തു.അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ച് ഓടുന്ന വാഹനങ്ങളുടെ എണ്ണവും വർധിച്ചതായി എറണാകുളം ആർടിഒ പറഞ്ഞു.പരിശോധനയിൽ 45 പേർ പിടിയിലായതായും വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ലൈറ്റ് ഒന്നിന് 5000 രൂപ വീതം പിഴയിടാക്കുമെന്നും ആർടിഒ പറഞ്ഞു. പരിശോധനയിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് 271 , പൊല്യൂഷൻ സർട്ടിഫിക്കില്ലാത്തതിന് 222, ടാക്സ് ഇല്ലാത്തതിന് 17, ലൈസൻസില്ലാത്തതിന് 26, ഇൻഷുറൻസില്ലാത്തതിന് 86,ലൈൻ ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചതിന് 27, ശബ്ദ മലിനീകരണത്തിന് 60 പേർക്കെതിരെയും കേസെടുത്ത് ചെലാൻ അയച്ചതായും ആർ.ടി.ഒ ടി എം ജേഴ്സൻ അറിയിച്ചു.
കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്ത പരിശോധന 1041 പേർക്കെതിരെ കേസെടുത്തു
കൊച്ചി നഗരത്തിലും പരിസരങ്ങളിലും മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ഗതാഗത നിയമം ലംഘിച്ച 1041 പേർക്കെതിരെ കേസെടുത്തു. ഇവരിൽ നിന്നും 26,86,950 രൂപ പിഴയിടാക്കി.
New Update