/kalakaumudi/media/media_files/2025/08/27/whatsapp-2025-08-27-18-40-09.jpeg)
തൃക്കാക്കര: കലാലയങ്ങളിലെ ഓണാഘോഷ പരിപാടികൾ അതിരുകടക്കാതിരിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തി. പരിശോധനയിൽനിരവധിവാഹനങ്ങൾകുടുങ്ങി. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിലാണ് കലാലയങ്ങൾ കേന്ദ്രീകരിച്ച് വാഹന പരിശോധന നടത്തിയത്.
കൊച്ചിൻ കോളേജ്, ഗുജറാത്തി കോളേജ്, കെ.എം.ഇ.എ കോളേജ്, ഫാത്തിമ സ്കൂൾ, മോഡൽ എൻജിനീയറിങ് കോളേജ്, ഫിസാറ്റ്, മോണിങ് സ്റ്റാർ എന്നീ കോളേജുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. അശ്രദ്ധമായ ഡ്രൈവിങ്, അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓടിക്കുന്നത്, സൈലൻസർ മാറ്റം വരുത്തുന്നത്, ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, അനുവദനീയമായതിലും അധികം ആളുകളുമായി യാത്ര ചെയ്യുന്നത് തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബൈജുഐസക്ക് അറിയിച്ചു.