ജില്ലയിൽ വ്യാജ പുകപരിശോധന സർട്ടിഫിക്കറ്റ് വിതരണ കേന്ദ്രങ്ങൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

ജൂലൈ നാലിന് കൊച്ചി പൂക്കാരൻ മുക്കിലെ കേന്ദ്രത്തിൽ നടത്തിയ പുക പരിശോധനയിൽ പരാജയപ്പെട്ട ഇരുചക്ര വാഹനത്തിന് ജൂലൈ 8 ന് സർട്ടിഫിക്കറ്റ് കിട്ടിയതായി കണ്ടത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

author-image
Shyam Kopparambil
New Update
1
Listen to this article
0.75x 1x 1.5x
00:00 / 00:00

 തൃക്കാക്കര :ജില്ലയിൽ വ്യാജ പുകപരിശോധന സർട്ടിഫിക്കറ്റ് വിതരണ കേന്ദ്രങ്ങൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്  കഴിഞ്ഞ ദിവസം എറണാകുളത്ത് നടത്തിയ പരിശോധനയിൽ പരാജയപ്പെട്ട ഇരുചക്ര വാഹനത്തിന് നാല് ദിവസത്തിനകം ഉത്തർ പ്രദേശിൽ നിന്നും പുകപരിശോധന സർട്ടിഫിക്കറ്റ് ലഭിച്ചതായി എം.വി.ഐ എ.ആർ രാജേഷിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. ജൂലൈ നാലിന് കൊച്ചി പൂക്കാരൻ മുക്കിലെ കേന്ദ്രത്തിൽ നടത്തിയ പുക പരിശോധനയിൽ പരാജയപ്പെട്ട ഇരുചക്ര വാഹനത്തിന് ജൂലൈ 8 ന് സർട്ടിഫിക്കറ്റ് കിട്ടിയതായി കണ്ടത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വാഹനത്തിന് പൂക്കാരൻ മുക്കിലെ കേന്ദ്രത്തിൽ നിന്നാണ് സർട്ടിഫിക്കറ്റ് കിട്ടിയതെന്നായിരുന്നു വാഹന ഉടമ യുടെ വാദം. എന്നാൽ പൂക്കാരൻ മുക്കിലെ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ വാഹനം പരാജയ പ്പെട്ടതായാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന്  വ്യക്തമായി.പുക പരിശോധനയിൽ പരാജയപ്പെട്ട  വാഹനം നന്നാക്കാനായി പുല്ലേ പടിയിലെ വർക്ക് ഷോപ്പിൽ ഏൽപ്പിച്ചിരുന്നു.വർക്ക്ഷോപ്പിലെ ജീവനക്കാരനായ യുപി സ്വദേശിയായ സമദ് വാഹനത്തിൻ്റെ നമ്പർ ഫോട്ടോയെടുത്ത് യുപി രാംപൂർ ആർട്ടി ഒ ഏജൻ്റായ സുഹൃത്തിന് അയച്ച് നൽകി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകുകയായിരുന്നു.ഇന്നലെ മോട്ടോർ വാഹന വകുപ്പ് വീണ്ടും നടത്തിയ പരിശോധനയിൽ വാഹനം പരാജയപ്പെട്ടതായി സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്ന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കി.

 

RTO kakkanad news