/kalakaumudi/media/media_files/2025/11/07/whatsapp-ima-2025-11-07-17-30-22.jpeg)
തൃക്കാക്കര: ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ നികുതി വെട്ടിപ്പ് നടത്തിയ അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുത്തു. 25 ടൂറിസ്റ്റ് ബസ്സുകളാണ് മോട്ടോർവാഹനവകുപ്പ് പിടിച്ചെടുത്തത്. അന്തർ സംസ്ഥാന സർവീസ് നടത്തുന്നതിന് ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുക്കുന്നതിനു പകരം താൽക്കാലിക പെർമിറ്റ് എടുത്ത് സർവീസ് നടത്തിയ വാഹനങ്ങളാണ് പിടികൂടിയത്.നികുതിവെട്ടിപ്പിന്, അമിതവേഗം, എയര്‍ ഹോണ്‍ ഉപയോഗം, നമ്പര്‍ പ്ലേറ്റുകളിലെ ക്രമക്കേട്, വാഹന രേഖകളിലെ ക്രമക്കേട് തുടങ്ങിയ മറ്റു ഗതാഗത നിയമലംഘനങ്ങളും പിടിച്ചെടുത്ത വാഹനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് ഇന്ന് പുലർച്ചെ പരിശോധന നടത്തിയത്. നികുതി അടച്ചശേഷം വാഹനങ്ങൾ വിട്ടുകൊടുക്കുമെന്ന്എറണാകുളംഎൻഫോഴ്സ്മെന്റ് ആർ.ടി.ഓബൈജുഐസക്ക്പറഞ്ഞു. സമാന രീതിയിൽ നികുതി വെട്ടിപ്പ് നടത്തി സർവീസ് നടത്തിയ ബസുകൾ ഒരു മാസം മുമ്പ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയിരുന്നു. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തിയ ബസ്സുകളാണ് പിടികൂടിയതിൽ കൂടുതലും. ഒരു തവണ മാത്രം യാത്ര നടത്താനുള്ള പെർമിറ്റിൻ്റെ മറവിൽ ഈ ബസുകൾ ഒരു മാസത്തോളം സർവീസ് നടത്തുന്നതായി മോട്ടോർ വാഹനവകുപ്പിന് വിവരം ലഭിച്ചിരുന്നു.മദ്ധ്യമേഖല ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെനിർദേശത്തെതുടർന്ന്എൻഫോഴ്സ്മെന്റ് ആർ.ടി.ഓബൈജു ഐസക്കിന്റെനേതൃത്തിത്വത്തിൽ കൊച്ചി നഗരത്തില്‍ വൈറ്റില, പാലാരിവട്ടം തുടങ്ങിയ പ്രാദേശികളിലായിരുന്നുപരിശോധന.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
