മോട്ടോർവെഹിക്കൾ ഇൻസ്പെക്ടർ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ

വരാപ്പുഴ തുണ്ടത്തുംകടവിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വരാപ്പുഴ തുണ്ടത്തുംക്കടവ് തൈപ്പറമ്പിൽ വീട്ടിൽ ജോഷി ടി.എസ് (55) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം.

author-image
Shyam Kopparambil
New Update
sd

കൊച്ചി : വരാപ്പുഴ തുണ്ടത്തുംകടവിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വരാപ്പുഴ തുണ്ടത്തുംക്കടവ് തൈപ്പറമ്പിൽ വീട്ടിൽ ജോഷി ടി.എസ് (55) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം. മുറിയുടെ വാതിൽ അടഞ്ഞ് കിടക്കുന്നത് കണ്ട് വീട്ടുകാർ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് വാതിൽ ചവിട്ടി തുറന്നപ്പോഴാണ് തൂങ്ങിയ നിലയിൽ ജോഷിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി . മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. കൊടുങ്ങല്ലൂരിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി സേവനം ചെയ്തു വരികയായിരുന്നു. ഭാര്യ: തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് സ്കൂൾ അദ്ധ്യാപികയായ എലിസബത്ത്. മക്കൾ: ആൽവിൻ, മെൽവിൻ.

kochi death mvd