/kalakaumudi/media/media_files/2025/09/11/drunken-police-2025-09-11-16-13-31.jpg)
കൊച്ചി : തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു.എറണാകുളം ആർ.ടി.ഒ ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനുവിനെയാണ് ജനങ്ങൾ തടഞ്പൊലീസിന്കൈമാറിയത്.ഇന്നലെരാത്രി 10.15 ഓടെയായിരുന്നുസംഭവം. ഇടപ്പള്ളിഭാഗത്ത്നിന്നും ബിനു കാക്കനാട്വാഴക്കാലയിലെവീട്ടിലേക്ക്വരുന്നതിനിടെതോപ്പിൽ ജങ്ഷന് സമീപംവാഹനം
പരിശോധിച്ചിരുന്നത്.സംശയം തോന്നിയ നാട്ടുകാർ ഉദ്യോഗസ്ഥനെ തടഞ്ഞുനിർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ബിനുവിനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹന പരിശോധന നടത്തിയെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് കേസ്എടുത്തു