/kalakaumudi/media/media_files/2025/12/01/secra-2025-12-01-18-38-42.jpg)
തിരുവനന്തപുരം: ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കുന്നതിന്റെ ഭാഗമായി സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ച് സര്‍ക്കാര്‍.
വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറി വിളിച്ച ഓണ്‍ലൈന്‍ യോഗം. പ്രവൃത്തി ദിവസം ആറില്‍ നിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്‌ക്കാര കമ്മീഷനും ശമ്പള കമ്മീഷനും ശുപാര്‍ശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂര്‍ ജോലി സമയം കൂട്ടണമെന്നാണ് നിര്‍ദേശം.
ഒരു മണിക്കൂര്‍ ജോലികൂട്ടുന്നതിനെ സര്‍വീസ് സംഘടനകള്‍ എതിര്‍ക്കുന്നില്ല. എന്നാല്‍, പൊതു അവധി ദിവസങ്ങള്‍ കുറയ്ക്കണമെന്ന നിര്‍ദേശത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
