കാത്തിരിപ്പിന് വിരാമം : ദളപതി 69ന് ആരംഭം

ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോളും പൂജാഹെഡ്ഗെയും പ്രിയാമണിയും മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്

author-image
Anagha Rajeev
Updated On
New Update
thalap-pathy 69

ദളപതി വിജയുടെ സിനിമാ കരിയറിലെ  അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ഇന്ന് ചെന്നൈയിൽ നടന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. 
ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോളും പൂജാഹെഡ്ഗെയും പ്രിയാമണിയും മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.ചിത്രത്തിന്റെ പൂജയിൽ വിജയ്‌ക്കൊപ്പം പൂജ ഹെഡ്ഗേ, ബോബി ഡിയോൾ, മമിതാ ബൈജു തുടങ്ങിയവരും നിർമ്മാതാക്കളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും പങ്കെടുത്തു.

കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

2025 ഒക്ടോബറിൽ ദളപതി 69 തിയേറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച പ്രേക്ഷകരുടെ പ്രിയതാരം വിജയുടെ  മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്നാണ് ഓരോ അപ്‌ഡേറ്റും സൂചിപ്പിക്കുന്നത്. പി ആർ ഓ : പ്രതീഷ് ശേഖർ.

movie update