തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ എഞ്ചിനും ബോഗിയും വേർപെട്ടു; ഒഴിവായത് വൻ അപകടം

എറണാകുളം - ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിൻ്റെ എൻജിനാണ് ബോഗിയിൽ നിന്ന് വേർപ്പെട്ടത്. ട്രെയിനിന്  വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി.

author-image
Greeshma Rakesh
New Update
thrissur news

moving train engine disconnected from boggy at thrissur vallathol nagar

തൃശ്ശൂർ: തൃശ്ശൂരിൽ ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. എറണാകുളം - ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിൻ്റെ എൻജിനാണ് ബോഗിയിൽ നിന്ന് വേർപ്പെട്ടത്. ട്രെയിനിന്  വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി.

എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. എന്താണ് ബോഗിയും എഞ്ചിനും വേർപെടാനുണ്ടായ കാരണമെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇത് സംബന്ധിച്ച് റെയിൽവെ അന്വേഷണം നടത്തും.

 

indian railway thrissur news train