ലോക്സഭയില്‍ സിപിഎമ്മിനെ നയിക്കാന്‍ കെ രാധാകൃഷ്ണന്‍

പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്ത് നല്‍കി. ആലത്തൂരില്‍ സിറ്റിങ് എം പി രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് കെ രാധാകൃഷ്ണന്‍ വിജയിച്ചത്.

author-image
Anagha Rajeev
New Update
f
Listen to this article
0.75x1x1.5x
00:00/ 00:00

ലോക്സഭയില്‍ സിപിഎം കക്ഷി നേതാവായി ആലത്തൂര്‍ എം പി കെ രാധാകൃഷ്ണന്‍ പ്രവര്‍ത്തിക്കും. പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്ത് നല്‍കി. ആലത്തൂരില്‍ സിറ്റിങ് എം പി രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് കെ രാധാകൃഷ്ണന്‍ വിജയിച്ചത്.

നാല് എംപിമാരാണ് ലോക്സഭയില്‍ സിപിഎമ്മിനുള്ളത്. കേരളത്തില്‍നിന്ന് സിപിഎമ്മിന് ആകെയുള്ള ഒരു സീറ്റാണ് ആലത്തൂര്‍. ഇത് കൂടാതെ ലോക്‌സഭയില്‍ തമിഴ്‌നാട്ടില്‍ രണ്ടും രാജസ്ഥാനില്‍ ഒരു സീറ്റുമാണ് ആകെ സിപ്പിഎമ്മിനുള്ളത്.

MP K Radhakrishnan